കോഹ്‍ലി വിവ് റിച്ചാര്‍ഡ്സിനെ ഓര്‍മ്മിപ്പിക്കുന്നു: മൈക്കല്‍ ഹോള്‍ഡിംഗ്

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് ക്രിക്കറ്റിംഗ് ഇതിഹാസം വിവ് റിച്ചാര്‍ഡ്സിനെ ഓര്‍മ്മ വരുന്നുവെന്ന് മുന്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം മൈക്കല്‍ ഹോള്‍ഡിംഗ്. കോഹ്‍ലിയുടെ ജയത്തിനായുള്ള അഭിനിവേശവും കഴിവും എല്ലാം തന്നെ വിവ് റിച്ചാര്‍ഡ്സിന്റേതിനു സമമാണെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. റിച്ചാര്‍ഡ്സിനെ പോലെത്തന്നെ ടീമിലെ മറ്റംഗങ്ങളെ ബഹുദൂരം പിന്നിലാക്കുവാന്‍ കോഹ്‍ലിയ്ക്കും ഇതിനാല്‍ സാധിക്കുന്നുവെന്നും മൈക്കല്‍ ഹോള്‍ഡിംഗ് അഭിപ്രായപ്പെട്ടു.

ആത്മവിശ്വാസമുള്ള, തന്നില്‍ വിശ്വാസമുള്ള താരമാണ് കോഹ്‍ലി. അതേ പ്രകൃതമായിരുന്നു വിവ് റിച്ചാര്‍ഡ്സിനുമെന്ന് ഹോള്‍ഡിംഗ് പറഞ്ഞു. തന്റെ ബാറ്റിനെ പന്ത് കീഴടക്കുമ്പോളും ചിരിയോടെയാണ് വിരാട് അതിനെ നേരിടുന്നത്. തനിക്ക് സ്ഥിതിയിന്മേലുള്ള നിയന്ത്രണമുള്ളതിനാലാണ് കോഹ്‍ലിയ്ക്ക് അതിനു സാധിക്കുന്നതെന്നും വിന്‍ഡീസ് ഇതിഹാസം പറഞ്ഞു.

Exit mobile version