കോഹ്‍ലി തന്നെ ഒന്നാമന്‍, ധവാന് പത്താം റാങ്ക്

- Advertisement -

ചാമ്പ്യന്‍സ് ട്രോഫിയ്ക്കു മുമ്പ് മൂന്നാം റാങ്കിലായിരുന്ന വിരാട് കോഹ്‍ലി ടൂര്‍ണ്ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നാം റാങ്ക്. എബി ഡിവില്ലിയേഴ്സിന്റെയും, ഡേവിഡ് വാര്‍ണറുടെയും പിന്നിലായിരുന്ന കോഹ്‍ലി ഇരുവരെയും പിന്തള്ളിയാമ് ഒന്നാം സ്ഥാനത്തെത്തിയത്. ടൂര്‍ണ്ണമെന്റില്‍ പുറത്താകാതെ നേടിയ രണ്ട് സ്കോറുകളാണ് കോഹ്‍ലിയെ ഒന്നാം റാങ്കിനുടമയാക്കിയത്. പാക്കിസ്ഥാനെതിരെ 81*, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76* എന്നിങ്ങനെയായിരുന്നു ടൂര്‍ണ്ണമെന്റിലെ സ്കോറുകള്‍. ശ്രീലങ്കയ്ക്കെതിരെ റണ്ണെടുക്കാനാകാതെയാണ് കോഹ്‍ലി മടങ്ങിയത്. ഡേവിഡ് വാര്‍ണര്‍ക്കാണ് രണ്ടാം സ്ഥാനം. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ തന്റെ റാങ്ക് 10ാമതായി ഉയര്‍ത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement