Picsart 24 02 07 20 04 23 182

വിരാട് കോഹ്ലി അവസാന 3 ടെസ്റ്റിൽ നിന്നും പിന്മാറി, ജഡേജയും രാഹുലും തിരികെയെത്തും

വിരാട് കോഹ്ലി ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കും ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു‌. താരം ബി സി സി ഐയോട് അവസാന മൂന്ന് ടെസ്റ്റുകളിൽ കൂടെ അവധി തരണം എന്ന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും കോഹ്ലി കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ ആണ് കോഹ്ലി ഇന്ത്യൻ ടീമിൽ നിന്ന് മാറി നിൽക്കുന്നത്.

ആദ്യ രണ്ട് ടെസ്റ്റുകളിലും കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യയുടെ ബാറ്റിംഗ് ദയനീയമായിരുന്നു. മധ്യനിരയിൽ ഒരു മികച്ച ഇന്നിംഗ്സിൽ കാണാൻ ആയില്ല എന്നത് ഇന്ത്യൻ ടീമിന് ക്ഷീണമായിരുന്നു.

കോഹ്ലി ഇല്ലെങ്കിലും പരിക്ക് മാറിയ രാഹുലും ജഡേജയും ടീമിൽ തിരികെയെത്തും. പരിക്ക് കാരണം ശ്രേയസ് അവസാന 3 ടെസ്റ്റിൽ ഉണ്ടാകില്ല. ഇന്ന് അവസാന 3 ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കും എന്ന് പ്രതീക്ഷിക്കുന്നു‌.

Exit mobile version