ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം, നിര്‍ണ്ണായകമായ നാലാം വിക്കറ്റ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും

ന്യൂസിലാണ്ടിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ചായയ്ക്ക് പോകുമ്പോള്‍ ഇന്ത്യ 120/3 എന്ന നിലയിൽ. വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് 32 റൺസ് നാലാം വിക്കറ്റിൽ നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. തുടക്കത്തിൽ ഓപ്പണര്‍മാര്‍ 62 റൺസ് നേടിയ ശേഷം ഒരു റൺസ് നേടുന്നതിനിടെ ഇന്ത്യയ്ക്ക് രോഹിത്തിനെയും ഗില്ലിനെയും നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

ചേതേശ്വര്‍ പുജാരയുടെ(8) വിക്കറ്റും നഷ്ടമായി ഇന്ത്യ 88/3 എന്ന നിലയില്‍ നില്‍ക്കവെയാണ് ഇന്ത്യയുടെ നായകനും ഉപ നായകനും ക്രീസിലൊരുമിച്ചെത്തുന്നത്. കോഹ്‍ലി 35 റൺസും രഹാനെ 13 റൺസുമാണ് ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version