ആദ്യ സെഷന്‍ രണ്ട് വിക്കറ്റ് നഷ്ടമായി ഇന്ത്യ

വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. മുരളി വിജയ്(8), ലോകേഷ് രാഹുല്‍(0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്റെ ആദ്യ റണ്‍ എടുക്കുവാന്‍ 54 പന്തുകളാണ് നേരിട്ടത്. അതേ സമയം കോഹ്‍ലി കരുതലോടെയെങ്കിലും 24 റണ്‍സ് നേടി. പുജാര 66 പന്തുകളില്‍ നിന്ന് 5 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

കാഗിസോ റബാഡ, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് നേട്ടക്കാര്‍. 8 ഓവറുകള്‍ എറിഞ്ഞ ഫിലാന്‍ഡര്‍ 1 റണ്‍സാണ് വിട്ടു നല്‍കിയത്. ഏഴ് മെയിഡനുകളാണ് താരം ആദ്യ സെഷനില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version