കലണ്ടര്‍ വര്‍ഷത്തില്‍ പത്ത് ശതകവുമായി കോഹ്‍ലി, മറികടന്നത് പോണ്ടിംഗിന്റെ റെക്കോര്‍ഡ്

- Advertisement -

നായക സ്ഥാനത്തുള്ള ഒരു കളിക്കാരന്‍ ഒരു കലണ്ടര്‍ വര്‍ഷം നേടുന്ന ഏറ്റവും അധികം ശതകം എന്ന റെക്കോര്‍ഡ് ഇനി കോഹ്‍ലിയുടെ പേരില്‍. റിക്കി പോണ്ടിംഗിന്റെ 9 ശതകം എന്ന റെക്കോര്‍ഡാണ് ഇന്ന് നാഗ്പൂരില്‍ നേടിയ ശതകത്തിലൂടെ വിരാട് കോഹ്‍ലി സ്വന്തമാക്കിയത്. റിക്കി പോണ്ടിംഗ് രണ്ട് വര്‍ഷം 9 ശതകങ്ങള്‍ നേടിയിട്ടുണ്ട്. കോഹ്‍ലി നാഗ്പൂരില്‍ തന്റെ 19ാം ടെസ്റ്റ് ശതകമാണ് സ്വന്തമാക്കിയത്.

ഇന്ത്യ നിലവില്‍ 122.1 ഓവറില്‍ 383/2 എന്ന നിലയിലാണ്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ മൂന്ന് താരങ്ങളാണ് ഇതുവരെ ശതകം പൂര്‍ത്തിയാക്കിയത്. മുരളി വിജയ്(128), ചേതേശ്വര്‍ പുജാര(141*), വിരാട് കോഹ്‍ലി(105*). മൂന്നാം വിക്കറ്റില്‍ 167 റണ്‍സാണ് ഇതുവരെ കോഹ്‍ലി-പുജാര സഖ്യം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement