Site icon Fanport

ഇന്ത്യക്ക് തിരിച്ചടി, വിരാട് കോഹ്ലി അവസാന 3 ടെസ്റ്റിലും കളിക്കാൻ സാധ്യതയില്ല

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും കോഹ്ലി കളിച്ചേക്കില്ല. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഉണ്ടായിരുന്നില്ല. വ്യക്തിഗത കാരണങ്ങളാൽ ആയിരുന്നു ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് വിരാട് കോഹ്‌ലി പിന്മാറിയിരുന്നത്. ഇപ്പോഴും താരം തിരിച്ചുവരാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല എന്നാണ് സൂചന.

കോഹ്ലി 24 02 07 20 04 23 182

കോഹ്ലിയുടെ കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇതുവരെ എന്താണ് താരം മാറിനിൽക്കുന്നതിനുള്ള കാരണം എന്ന് ബി സി സി ഐ അറിയിച്ചിട്ടില്ല. അവസാന മൂന്ന് ടെസ്റ്റിനുള്ള സ്ക്വാഡ് ഇന്ന് ബി സി സി ഐ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോഹ്ലി അവസാന മൂന്ന് ടെസ്റ്റുകളിലും ഇല്ലെങ്കിൽ ഇന്ത്യക്ക് അത് വലിയ ക്ഷീണമാകും. ആദ്യ മത്സരങ്ങളിൽ കോഹ്ലിയുടെ അഭാവം ഇന്ത്യൻ ബാറ്റിങിനെ കാര്യമായി ബാധിച്ചിരുന്നു.

Exit mobile version