Picsart 22 11 03 01 54 00 129

തന്റെ റെക്കോർഡ് മറികടന്ന കോഹ്ലിയെ അഭിനന്ദിച്ച് ജയവർധനെ

ഇന്നലെ ബംഗ്ലാദേശിന് എതിരായ ഇന്നിങ്സോടെ വിരാട് കോഹ്ലി ജയവർധനയെ മറികടന്ന് ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി മാറിയിരുന്നു. കോഹ്ലി ത‌റ്റെ റെക്കോർഡ് മറികടന്നതിന് അഭിനന്ദങ്ങളുമായി ജയവർധൻസ് തന്നെ എത്തി.

റെക്കോർഡുകൾ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ് എന്നും ആരെങ്കിലും എന്തായാലും എന്റെ റെക്കോർഡ് തകർക്കും എന്നും ജയവർധനെ പറഞ്ഞു, അത് വിരാട്
ആയി. മിടുക്കനായ കളിക്കാരൻ ആണ് വിരാട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേരുന്നു. ജയവർധനെ പറഞ്ഞു.

നിങ്ങൾ എല്ലായ്പ്പോഴും ഒരു പോരാളിയായിരുന്നു. ഫോം താൽക്കാലികമാണെങ്കിലും ക്ലാസ് ശാശ്വതമാണ്. ജയവർദ്ധനെ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

ബംഗ്ലാദേശിന് എതിരായ ഇന്നിങ്സോടെയാണ് കോഹ്ലി ചരിത്രം കുറിച്ചത്. ഇന്നലെ 16 റൺസിൽ എത്തിയപ്പോൾ കോഹ്ലി ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരമായി മാറി. 1016 റൺസായിരുന്നു ശ്രീലങ്കയുടെ ജയവർധനക്ക് ഉണ്ടായിരുന്നത്.

Exit mobile version