Site icon Fanport

കോഹ്ലിക്ക് ഒപ്പം ഫീൽഡ് പങ്കിടുന്നത് അനുഗ്രഹമായി കരുതുന്നുവെന്ന് ജയ്സ്വാൾ

യുവതാരം യശസ്വി ജയ്‌സ്വാൾ തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ വിരാട് കോഹ്ലിക്കൊപ്പം കളിക്കാനുള്ള അവസരം കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിന് ശേഷം സംസാരിച്ച ജയ്സ്വാൾ കോഹ്‌ലിയുടെ ബാറ്റിംഗ് മികവിനെ പ്രശംസിച്ചു, അദ്ദേഹം ഒരു ഇതിഹാസമാണെന്നും അദ്ദേഹത്തോടൊപ്പം ഫീൽഡ് പങ്കിടുന്നത് അനുഗ്രഹമായി കരുതുന്നുവെന്നും പ്രസ്താവിച്ചു.

കോഹ്ലി 23 07 21 11 16 37 108

“അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. ഞാന് എന്ത് പറയാനാണ്? കോഹ്ലി ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ക്രിക്കറ്റായാലും പുറത്തായാലും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.” ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു

“കാര്യങ്ങൾ വിശദീകരിക്കാൻ ഓരോരുത്തർക്കും അവരുടേതായ വഴികളുണ്ട്. അവർക്കെല്ലാം അനുഭവപരിചയമുണ്ട്. സീനിയർ താരങ്ങളുടെ എല്ലാ ഉപദേശങ്ങളും ഞാൻ വളരെ ശ്രദ്ധയോടെ കേൾക്കുന്നു. അവർ സംസാരിക്കുമ്പോൾ അതിന്റെ പിന്നിൽ ചില ചിന്തകൾ ഉണ്ട്. അവരിൽ നിന്ന് ലഭിക്കുന്ന, ചെറിയ ചെറിയ കാര്യങ്ങൾ വരെ അവിശ്വസനീയമാണ്, ”ജയ്സ്വാൾ പറഞ്ഞു

Exit mobile version