വീണ്ടും ‍ഡബിള്‍, വിരാട് കോഹ്‍ലിയ്ക്ക് ആറാം ഇരട്ട ശതകം

- Advertisement -

തന്റെ ആറാം ഇരട്ട ശതകം ഫിറോസ് ഷാ കോട്‍ലയില്‍ തികച്ച് വിരാട് കോഹ്‍ലി. ശ്രീലങ്കന്‍ ബൗളിംഗ് നിരയെ തലങ്ങു വിലങ്ങും പ്രവഹരിച്ച വിരാട് കോഹ്‍ലി 238 പന്തില്‍ നിന്നാണ് തന്റെ ആറാം ഇരട്ട ശതകം തികച്ചത്. 2016 വരെ ഒരു ഇരട്ട ശതകം പോലും സ്വന്തം പേരില്‍ ഇല്ലാതിരുന്ന വിരാട് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് ഇപ്പോള്‍ നേടിയ ആറ് ശതകങ്ങള്‍ അടിച്ച് കൂട്ടിയത്. കൃത്യമായി പറഞ്ഞാല്‍ 17 മാസത്തിനിടെയാണ് വിരാടിന്റെ ഈ ആറ് ഇരട്ട ശതകങ്ങളും പിറന്നത്.

നാഗ്പൂരില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലും വിരാട് കോഹ്‍ലി ഇരട്ട ശതകം തികച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement