Site icon Fanport

വിരാട് കോഹ്‍ലി സ്വന്തം നാട്ടില്‍ ഏറ്റവും വേഗത്തില്‍ 4000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരം

ഏറ്റവും വേഗത്തില്‍ 4000 ഏകദിന റണ്‍സ് സ്വന്തം രാജ്യത്ത് നേടുന്ന താരമായി മാറി വിരാട് കോഹ്‍ലി. ഇന്ത്യയില്‍ മാത്രം താരം 4000ല്‍ അധികം റണ്‍സ് ഏകദിനത്തില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. 78 ഇന്നിംഗ്സുകളില്‍ നിന്നാണ് കോഹ്‍ലിയുടെ ഈ നേട്ടം. 92 ഇന്നിംഗ്സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുകല്‍ക്കറും 99 ഇന്നിംഗ്സുകളില്‍ നിന്ന് 4000 റണ്‍സ് തികച്ച എംഎസ് ധോണിയുമാണ് വേഗത്തില്‍ ഈ നേട്ടം കൊയ്ത മറ്റു ഇന്ത്യക്കാര്‍.

91 ഇന്നിംഗ്സുകളില്‍ നിന്ന് 4000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സിനായിരുന്നു ഇതുവരെ ഈ ഗണത്തിലുള്ള റെക്കോര്‍ഡ്.

Exit mobile version