കോഹ്‍ലിയും പുറത്ത്, മത്സരം ആവേശകരമായി മുന്നേറുന്നു

സൗത്താംപ്ടണില്‍ ഇന്ത്യയ്ക്ക് നായകന്‍ വിരാട് കോഹ്‍ലിയെ നഷ്ടം. 58 റണ്‍സ് നേടിയ കോഹ്‍ലിയെ ചായയ്ക്ക് തൊട്ടുമുമ്പാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 119 റണ്‍സ് പിന്നിലായി 126/4 എന്ന നിലയിലാണ് ഇന്ത്യ. മോശം തുടക്കത്തിനു ശേഷം 22/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് കോഹ്‍ലിയെ മോയിന്‍ അലി പുറത്താക്കിയത്.

ലോകേഷ് രാഹുലിനെയും(0) ചേതേശ്വര്‍ പുജാരയെയും(5) നഷ്ടമായ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെയും(17) നഷ്ടമായതോടെ ഇന്ത്യ തകര്‍ന്ന് വീഴുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നായകനും ഉപനായകനും ഇന്ത്യയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. 101 റണ്‍സ് നാലാം വിക്കറ്റില്‍ നേടി മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‍ലിയുടെ വിക്കറ്റ് അപ്രതീക്ഷിത തിരിച്ചടിയായി മാറി.

ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ട് വിക്കറ്റും സ്റ്റുവര്‍ട് ബ്രോഡ്, മോയിന്‍ അലി എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

Exit mobile version