Picsart 23 07 21 03 06 58 458

കോഹ്ലിയുടെ മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്

വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച നിലയിൽ. ഇപ്പോൾ ഇന്ത്യ 288/4 എന്ന നിലയിൽ ആണ്. ഇന്ന് രണ്ടാം സെഷനിൽ നാല് വിക്കറ്റുകൾ ചെറിയ ഇടവേളയിൽ നഷ്ടപ്പെട്ടപ്പോൾ ഇന്ത്യ ഒരു ഘട്ടത്തിൽ 182-4 എന്ന നിലയിൽ പതറിയിരുന്നു. അവിടെ നിന്ന് കോഹ്ലിയും ജഡേജയും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇപ്പോൾ 100 റൺസ് കഴിഞ്ഞു.

87 റൺസുമായി കോഹ്ലൊയും 36 റൺസുമായി ജഡേജയും ക്രീസിൽ നിൽക്കുന്നു. നേരത്തെ രോഹിത് ശർമ്മയും ജയ്സ്വാളും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു നൽകിയത്. രോഹിത് ശർമ്മ 80 റൺസും ജയ്സ്വാൾ 57 റൺസും എടുത്തു. ഓപ്പണിംഗ് വിക്കറ്റിൽ അവർ 139 റൺസ് ചേർത്തിരുന്നു.

10 റൺസ് എടുത്ത ഗിൽ, 8 റൺസ് എടുത്ത രഹാനെ എന്നിവർക്ക് തിളങ്ങാൻ ആയില്ല. വെസ്റ്റിൻഡീസിനായി ഹോൽഡർ, റോച്, വരികൻ, ഗബ്രിയേൽ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Exit mobile version