ഏഴ് വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാന്‍ വിരാടിനാവും: രവി ശാസ്ത്രി

- Advertisement -

വിരാട് കോഹ്‍ലിയ്ക്ക് അടുത്ത് ആറ്-ഏഴ് വര്‍ഷം കൂടി തീര്‍ച്ചയായും ഇന്ത്യയെ നയിക്കാനാവുമെന്ന് അഭിപ്രായപ്പെട്ട് രവി ശാസ്ത്രി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഇന്ത്യയുടെ കോച്ച് ഇന്ത്യന്‍ നായകനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ക്യാപ്റ്റനായി സ്ഥാനം ഏറ്റെടുത്തത് മുതല്‍ വിരാട് ഏറെ പക്വത കൈവരിച്ചിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. കളിക്കാരെ ഗ്രൗണ്ടിലും മീഡിയയിലും ഒരു പോലെ പിന്തുണയ്ക്കുന്ന ഒരു നായകനായി വിരാട് മാറിയിട്ടുണ്ടെന്ന് രവി ശാസ്ത്രി അഭിമുഖത്തില്‍ വെളിപ്പെടുത്തി. എംഎസ് ധോണിയുടെ ടീമിലെ സ്ഥാനത്തെ ചൊല്ലി മുമ്പ് പത്രലേഖകരോട് കോഹ്‍ലിയുടെ പ്രതികരണത്തെ സൂചിപ്പിച്ചാണ് ശാസ്ത്രിയുടെ ഈ പരാമര്‍ശം.

കോഹ്‍ലിയ്ക്ക് 29 വയസ്സ് മാത്രമാണുള്ളത്. ചുരുങ്ങിയ് 7-8 വര്‍ഷത്തെ കരിയര്‍ കോഹ്‍ലിയ്ക്ക് ഇനിയും അനായാസം ഉണ്ടാകുമെന്നും അതില്‍ 6-7 വര്‍ഷം ക്യാപ്റ്റനായും തുടരാന്‍ സാധിക്കുമെന്നുമാണ് തന്റെ വിശ്വാസമെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement