ടി20 ഒന്നാം റാങ്കുകാരായി കോഹ്‍ലിയും ബുംറയും

- Advertisement -

ന്യൂസിലാണ്ടിനെതിരെ 2-1 നു ടി20 പരമ്പര ജയിച്ച ഇന്ത്യയ്ക്ക് വ്യക്തിഗത റാങ്കിംഗിലും മികവ്. ടി20 ബാറ്റിംഗ്, ബൗളിംഗ് റാങ്കിംഗുകളില്‍ ഇന്ത്യയുടെ വിരാട് കോഹ്‍ലി, ജസ്പ്രീത് ബുംറ എന്നിവരാണ് ഒന്നാം സ്ഥാനത്ത്. പരമ്പരയില്‍ 104 റണ്‍‍സ് നേടിയ കോഹ്‍‍ലി 13 പോയിന്റുകള്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ചിനെക്കാള്‍ 40 പോയിന്റ് മുന്നിലാണ് കോഹ്‍ലി നിലവില്‍ സ്ഥിതി ചെയ്യുന്നത്. വിരാടിനു 824 പോയിന്റുള്ളപ്പോള്‍ 784 പോയിന്റാണ് ആരോണ്‍ ഫിഞ്ചിന്റെ സമ്പാദ്യം. വെസ്റ്റിന്‍ഡീസിന്റെ എവിന്‍ ലൂയിസ് മൂന്നാം സ്ഥാനത്തും(780) കെയിന്‍ വില്യംസണ്‍(716), ഗ്രെന്‍ മാക്സ്വെല്‍(700) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു.

ബൗളിംഗില്‍ ഇമാദ് വസീമിനെക്കാള്‍ 5 പോയിന്റ് മുന്നിലുള്ള ജസ്പ്രീത് ബുംറ(724) ആണ് ഒന്നാം സ്ഥാനത്ത്. 719 പോയിന്റ് നേടിയ വസീമിനു രണ്ട് പോയിന്റ് പിന്നിലായി 717 പോയിന്റുമായി അഫ്ഗാന്‍ താരം റഷീദ് ഖാന്‍ മൂന്നാം സ്ഥാനത്തുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement