Site icon Fanport

“കോഹ്ലിയെ പോലെ ബാബർ ഫിറ്റ്നസ് മെച്ചപ്പെടുത്തണം” അബ്ദുൽ റസാഖ്

കോഹ്ലിയും ബാബർ അസവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം ഫിറ്റ്നസ് ആണെന്ന് മുൻ പാകിസ്താൻ താരം അബ്ദുൽ റസാഖ്. വിരാടും ബാബറും മികച്ച താരങ്ങളാണ്. വിരാട് മികച്ച ഒരു കളിക്കാരനാണ്. അവന്റെ എറ്റവും വലിയ ഗുണം അവൻ തന്റെ ടീമിനെയും ഒപ്പം കൊണ്ടുപോകുന്നു എന്നതാണ്. അവൻ തന്റെ കഴിവുകൾ നന്നായി വിനിയോഗിക്കുന്നു. പ്രധാന കാര്യം കോഹ്ലിയുടെ ഫിറ്റ്നസ് ലോകോത്തരമാണ്. ബാബർ പറഞ്ഞു.

കോഹ്ലി Pak Babar Kohli

“ബാബർ അസമിന്റെ ഫിറ്റ്നസ് അത്ര നല്ലതല്ല. വിരാട് കോഹ്‌ലിയെപ്പോലെ. ബാബറും ഫിറ്റ്‌നസിൽ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ബാബർ പാകിസ്ഥാന്റെ ഒന്നാം നമ്പർ കളിക്കാരനാണ്. ബാബർ യഥാർത്ഥത്തിൽ ലോക ഒന്നാം നമ്പർ ബാറ്ററാണ്, അത് ടെസ്റ്റ്, ഏകദിനം, ടി20 അങ്ങനെ ഏത് ഫോർമാറ്റിലായാലും, അദ്ദേഹം സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.” അദ്ദേഹം പറഞ്ഞു.

Exit mobile version