Picsart 24 02 07 20 03 38 266

കോഹ്ലി കളിക്കാത്തത് ഈ പരമ്പരയ്ക്ക് നഷ്ടമാണ് എന്ന് ആൻഡേഴ്സൺ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഈ ടെസ്റ്റ് പരമ്പരയിൽ വിരാട് കോഹ്ലി ഭാഗമാകാത്തത് സങ്കടകരമാണെന്ന് ജെയിംസ് ആൻഡേഴ്സൺ. ലോകത്തെ ഏറ്റവും മികച്ച താരങ്ങൾക്ക് എതിരെ കളിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നും കോഹ്ലി ഇല്ലാത്തത് ഈ പരമ്പരയ്ക്ക് നഷ്ടമാണെന്നും ആൻഡേഴ്സൺ പറഞ്ഞു.

“നിങ്ങൾ എപ്പോഴും മികച്ച കളിക്കാർക്കെതിരെ കളിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പരമ്പരയുടെ ഭാഗമാകാത്തത് സങ്കടകരമാണ്. വർഷങ്ങളായി ഞങ്ങൾക്ക് ഇടയിൽ നല്ല പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് മാത്രമല്ല, ഒരു ടീമെന്ന നിലയിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു” ആൻഡേഴ്സൺ ജിയോസിനിമയിൽ പറഞ്ഞു.

“ഇംഗ്ലീഷ് ആരാധകർ കോഹ്ലി കളിക്കാത്തതിന് സന്തോഷവാന്മാർ ആയിരിക്കും എന്ന് ഞാൻ ഊഹിക്കുന്നു, കാരണം അദ്ദേഹം മികച്ച നിലവാരമുള്ള കളിക്കാരനാണ്. എന്നാൽ ഞങ്ങളുടെ കാഴ്ചപ്പാടിൽ, മികച്ച കളിക്കാർക്ക് എതിരെ കളിക്കാൻ ആഗ്രഹിക്കുന്നു. വർഷങ്ങളായി ബൗൾ ചെയ്യാൻ വെല്ലുവിളി ഉയർത്തുന്ന ഒ രാളാണ് കോഹ്ലി”ആൻഡേഴ്സൺ കൂട്ടിച്ചേർത്തു.

Exit mobile version