പൂര്‍ണ്ണ തയ്യാറെടുപ്പില്ലാതെ ഡേ നൈറ്റ് ടെസ്റ്റിനു ഇന്ത്യ തയ്യാറല്ല

ഒക്ടോബറില്‍ ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസിനെതിരെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുമെന്ന വാര്‍ത്തകള്‍ക്കിടെ ബിസിസിഐയുടെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി ഇന്ത്യന്‍ ടീം. ഇന്ത്യന്‍ നായകന്‍ കോഹ്‍ലിയും മറ്റു ടീമംഗങ്ങള്‍ക്കും ബിസിസിഐയുടെ ഈ നടപടി സ്വീകാര്യമല്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ ഇത്തരം മത്സരങ്ങള്‍ കളിക്കുന്നത് തിരിച്ചടിയായി മാറുമെന്നാണ് ഇന്ത്യന്‍ ടീമിന്റെ അഭിപ്രായം. ഇക്കാര്യം കോച്ച് രവി ശാസ്ത്രിയുമായി താരങ്ങള്‍ പങ്കുവെച്ചുവെന്നും ശാസ്ത്രി അത് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേര്‍സ് തലവന്‍ വിനോദ് റായിയുമായി ചര്‍ച്ച ചെയ്യുമെന്നുമാണ് അറിയുന്നത്.

കുക്കുബൂറ പിങ്ക് പന്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാര്‍ക്കും കളിച്ച് പരിചയമില്ലെങ്കിലും ബിസിസിഐ അധികാരികള്‍ക്ക് പിങ്ക് ബോള്‍ ടെസ്റ്റ് നടത്തണമെന്നാണ് അഭിപ്രായം. അതേ സമയം ടീമിനോട് ആലോചിക്കാതെ തീരുമാനം എടുത്തതില്‍ മുമ്പ് തന്നെ അതൃപ്തി റായി അറിയിച്ചിരുന്നു. ശാസ്ത്രിയുടെ സമ്മതം ലഭിച്ച ശേഷമാണ് ബിസിസഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി ഡേ നൈറ്റ് ടെസ്റ്റ് തീരുമാനവുമായി മുന്നോട്ട് പോയതെന്നാണ് അറിയുന്നത്. എന്നാല്‍ വിരാട് കോഹ്‍ലിയാണ് ഇപ്പോള്‍ ടീമിന്റെ തന്റെയും എതിര്‍പ്പ് ശാസ്ത്രിയെ അറിയിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയോ യോ ടെസ്റ്റ് നടപ്പിലാക്കി ഐപിഎല്‍ ഫ്രാഞ്ചൈസികളും
Next articleവെസ്റ്റ് ബ്രോം കോച്ച് പുറത്തേക്ക്