Picsart 22 10 24 01 55 46 824

“ക്യാപ്റ്റൻസി പോയി, കുടുംബം വരെ വേട്ടയാടപ്പെട്ടു, കോഹ്ലിയുടെ ഈ പ്രകടനം സന്തോഷം നൽകുന്നു” – അക്തർ

വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങി വന്നതിൽ താൻ സന്തോഷവാൻ ആണെന്ന് മുൻ പാകിസ്താൻ പേസർ ഷൊഹൈബ് അക്തർ. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇന്നിംഗ്‌സായിരിക്കാം എന്ന് ഇന്നലെ പാകിസ്താനെതിരായ കോഹ്ലിയുടെ ഇന്നിങ്സിനെ കുറിച്ച് അക്തർ പറഞ്ഞു.

തനിക്ക് അത് ചെയ്യാൻ കഴിയുമെന്ന വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്തരം ഒരു ഇന്നിങ്സ് കളിക്കാൻ കഴിഞ്ഞത് എന്നും അക്തർ പറഞ്ഞു. മൂന്ന് വർഷത്തോളം അദ്ദേഹം കഷ്ടപ്പെടുകയുമായിരുന്നു, റൺസ് നേടിയില്ല, ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കപ്പെട്ടു, അദ്ദേഹത്തിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു, ആളുകൾ അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും ലക്ഷ്യമിട്ടു. അക്തർ ഓർമ്മിപ്പിച്ചു.

എന്നിട്ടും അദ്ദേഹം പരിശീലനം തുടർന്നു, കഠിനാധ്വാനം ചെയ്തു. ദീപാവലിക്ക് മുമ്പ് തന്നെ ഒരു വെടിക്കെട്ട് നൽകാ‌ കോഹ്ലിക്ക് ആയി. അക്തർ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഞാൻ ശരിക്കും സന്തോഷവാനാണ് എന്നും അക്തർ കൂട്ടിച്ചേർത്തു.

Exit mobile version