ക്ലാസ്സെന്‍ നയിച്ചു, ഡുമിനു പൂര്‍ത്തിയാക്കി, പരമ്പരയില്‍ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

ഹെയിന്‍റിച്ച് ക്ലാസ്സെനും ജീന്‍ പോള്‍ ഡുമിനിയും മികച്ച ബാറ്റിംഗ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ രണ്ടാം ടി20യില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 8 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 6 വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നേരത്തെ മനീഷ് പാണ്ഡേ(79*), എംഎസ് ധോണി(52*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 188 റണ്‍സ് നേടിയിരുന്നു.

38/2 എന്ന നിലയില്‍ ജെജെ സ്മട്സിനെയും(2) റീസ ഹെന്‍ഡ്രിക്സിനെയും(26) നഷ്ടമായ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഹെയിന്‍റിച്ച് ക്ലാസ്സെന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു. 7 സിക്സുകളുടെ സഹായത്തോടെ 30 പന്തില്‍ നിന്ന് 69 റണ്‍സാണ് ക്ലാസ്സെന്‍ നേടിയത്. ക്ലാസ്സെന്‍ പുറത്താകുമ്പോള്‍ 131/3 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നീട് ഡുമിനുയും ഫര്‍ഹാന്‍ ബെഹര്‍ദ്ദീനും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഡുമിനി 64 റണ്‍സ് നേടിയപ്പോള്‍ ഫര്‍ഹാന്‍ 16 റണ്‍സാണ് നേടിയത്. 48 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial