Picsart 23 11 20 01 56 38 953

ലോകകപ്പ് പരാജയം ഇപ്പോഴും വേദനിപ്പിക്കുന്നു എന്ന് കെ എൽ രാഹുൽ

ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഏറ്റ പരാജയം ഇപ്പോഴും വേദനിപ്പിക്കിന്നു എന്ന് കെ എൽ രാഹുൽ. ഇന്ത്യയുടെ തോൽവിക്ക് നാല് ദിവസത്തിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ‌എൽ രാഹുൽ ഇന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തന്റെ വിഷമം പങ്കുവെച്ചത്. ഇപ്പോഴും വേദനിപ്പിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത രാഹുൽ ലോകകപ്പ് ഫൈനലിലെ ചിത്രങ്ങളും പങ്കുവെച്ചു.

ഇന്ന് ഇന്ത്യ ടി20 പരമ്പരയിൽ ഓസ്ട്രേലിയയെ നേരിടുന്നുണ്ട് എങ്കിലും കെ എൽ രാഹുലും ലോകകപ്പ് ടീമിലെ പ്രധാന താരങ്ങളിൽ ഭൂരിഭാഗവും ടി20 ടീമിൽ ഇല്ല. ഫൈനലിൽ രാഹുൽ ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു എങ്കിലും അന്ന് രാഹുലിന്റെ സ്ട്രൈക്ക് റേറ്റ് ഇന്ത്യയെ പുറകോട്ട് വലിച്ചിരുന്നു. മത്സര ശേഷം രാഹുൽ ഏറെ വിമർശനങ്ങൾ നേരിടുകയും ചെയ്തു. രാഹുലിന് ഈ ലോകകപ്പ് നല്ല ലോകകപ്പ് ആയിരുന്നു എങ്കിലും ഫൈനലിലെ ഇന്നിംഗ്സ് അദ്ദേഹത്തിനും ടീമിനും തിരിച്ചടിയായി.

Exit mobile version