Picsart 23 08 19 10 01 26 073

കെ എൽ രാഹുൽ പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തുന്നു, കീപ്പ് ചെയ്യാനും തുടങ്ങി

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ താരം കെ എൽ രാഹുൽ പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തുന്നു‌. രാഹുൽ കീപ്പ് ചെയ്യാൻ ആരംഭിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച നടന്ന പരിശീലന മത്സരത്തിനിടെ കെ എൽ രാഹുലും ശ്രേയസ് അയ്യരും ബാറ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇപ്പോൾ രാഹുൽ കീപ്പ് ചെയ്യാനും തുടങ്ങി. ലോകകപ്പിൽ രാഹുൽ ആയിരിക്കും ഇന്ത്യയുടെ കീപ്പർ ആവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏകദിന ലോകകപ്പിന് മുമ്പ് ഋഷഭ് പന്ത് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ല. വിക്കറ്റ് കീപ്പേഴ്സ് ആയ സഞ്ജുവിനെയോ ഇഷൻ കിഷനെയോ ഇന്ത്യ രാഹുലിനേക്കാൾ വിശ്വസിക്കാൻ തയ്യാറുമല്ല. മധ്യനിര ബാറ്റ്‌സ്മാൻ, വിക്കറ്റ് കീപ്പർ എന്നീ ഇരട്ട റോളിൽ ആകും രാഹുൽ ലോകകപ്പിൽ എത്തുക. തിങ്കളാഴ്ച പ്രഖ്യാപിക്കും എന്ന് കരുതപ്പെടുന്ന ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമിൽ രാഹുൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്‌.

ഈ വർഷമാദ്യം ഒരു ഐപിഎൽ മത്സരത്തിനിടെ തുടയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് രാഹുൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Exit mobile version