Picsart 24 02 19 12 14 08 597

നാലാം ടെസ്റ്റിൽ കെ എൽ രാഹുൽ കളിക്കും

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ കെ എൽ രാഹുൽ കളിക്കും. രാഹുൽ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്. താരം നാലാം ടെസ്റ്റിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. രാഹുൽ ആദ്യ ഇലവനിൽ എത്തുമ്പോൾ പടിദാർ ആകും പുറത്ത് പോവുക. മൂന്നാം ടെസ്റ്റിൽ രജത് പടിദാറിന് അവസരം കിട്ടിയിരുന്നു എങ്കിലും അത് മുതലാക്കാൻ താരത്തിന് ആയിരുന്നില്ല.

അവസാന രണ്ട് ടെസ്റ്റിലും കെ എൽ രാഹുൽ ഉണ്ടായിരുന്നില്ല. രാഹുൽ വരുന്നതോടെ മധ്യനിരയിൽ ഇന്ത്യയുടെ ബാറ്റിംഗ് കൂടുതൽ ശക്തപ്പെടും. മികച്ച ഫോമിൽ ഉള്ള സർഫറാസ് ഖാൻ അടുത്ത ടെസ്റ്റിലും ആദ്യ ഇലവനിൽ തുടരും. നാലാം ടെസ്റ്റിൽ ബുമ്രക്ക് ഇന്ത്യ വിശ്രമം നൽകും എന്നും വാർത്തകൾ ഉണ്ട്.

Exit mobile version