Kieronpollard

പൊള്ളാര്‍ഡ് ഇംഗ്ലണ്ട് കോച്ചിംഗ് സംഘത്തിലേക്ക്

മുന്‍ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കൈറൺ പൊള്ളാര്‍ഡ് ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിന്റെ കോച്ചിംഗ് സംഘത്തിലേക്ക് എത്തുന്നു. വെസ്റ്റിന്‍ഡീസിലും യുഎസിലും ആയി നടക്കുന്ന ലോകകപ്പിൽ താരം സഹ പരിശീലകന്റെ റോളിലാവും ഉണ്ടാകുക. ഇംഗ്ലണ്ട് ബോര്‍ഡ് ആണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുംബൈ ഇന്ത്യന്‍സിൽ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിക്കുന്ന താരം 2021 ടി20 ലോകകപ്പ് വിജയിച്ച വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു. ജൂൺ 4 മുതൽ 30 വരെ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ 20ലധികം ടീമുകള്‍ ഭാഗമായിരിക്കും.

Exit mobile version