Site icon Fanport

ജയ്സ്വാളിന്റെ ബാറ്റിംഗിൽ ഒരു വീക്നസും കാണാൻ ആകുന്നില്ല് എന്ന് പീറ്റേഴ്സൺ

രാജ്‌കോട്ട് ടെസ്റ്റിൽ തൻ്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ. “ഇന്ത്യൻ സാഹചര്യങ്ങളിൽ ജയ്‌സ്വാളിൻ്റെ കളിയിൽ ഒരു ദൗർബല്യവും ഞാൻ കാണുന്നില്ല,” എന്ന് പീറ്റേഴ്സണ പറഞ്ഞു. ഇന്നലെ ആക്രമിച്ചു കളിച്ച ജയ്സ്വാൾ 104 റൺസ് എടുത്തിരുന്നു.

ജയ്സ്വാൾ 24 02 17 16 53 08 273

ജയസ്വാൾ ഇഇ വിദേശ പിച്ചുകളിൽ കൂടെ കഴിവു തെളിയിക്കണം എന്ന് പീറ്റേഴ്സ് പറഞ്ഞു. “അവൻ്റെ ഏറ്റവും വലിയ വെല്ലുവിളി വിദേശത്ത് പോകുന്നത് ആകും. നിങ്ങളുടെ കരിയറിൻ്റെ അവസാനത്തിൽ ഒരു മികച്ച കളിക്കാരനായി വിലയിരുത്തപ്പെടാൻ, നിങ്ങൾക്ക് എല്ലാ സാഹചര്യങ്ങളിലും കളിക്കണം. ഹോം ഗ്രൗണ്ടിൽ എന്ന പോലെ വിദേശ പിച്ചിലും സെഞ്ച്വറികൾ നേടണം ” പീറ്റേഴ്സൺ കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ശ്രമങ്ങൾ.

Exit mobile version