
അയര്‍ലണ്ടിനു വേണ്ടി കന്നി ടെസ്റ്റ് ശതകം നേടി കെവിന് ഒ ബ്രൈന്‍. മലാഹൈഡ് ടെസ്റ്റിന്റെ നാലാം ദിവസം 64/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് 5 റണ്‍സ് കൂടി നേടുന്നതിനിടയില്‍ എഡ് ജോയിസിനെ നഷ്ടമായി. 43 റണ്‍സ് നേടിയ ജോയിസ് റണ്ണൗട്ട് ആവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണേയെ നഷ്ടമായ ആതിഥേയരുടെ നില പരുങ്ങലിലായി. നിയാല്‍ ഒ ബ്രൈന്‍(18), വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(32) എന്നിവരും വേഗത്തില്‍ പുറത്തായപ്പോള്‍ അയര്‍ലണ്ട് 95/4 എന്ന നിലയിലായിരുന്നു.
പിന്നീട് കെവിന് ഒ ബ്രൈന്‍-സ്റ്റുവര്‍ട് തോംപ്സണ് കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ നേടിയ 114 റണ്‍സാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. 53 റണ്‍സ് നേടിയ സ്റ്റുവര്‍ട് തോംപ്സണെ ഷദബ് ഖാന് പുറത്താക്കിയപ്പോള്‍ കെവിന് ഒ ബ്രൈന്‍ അയര്‍ലണ്ടിന്റെ ആദ്യ ടെസ്റ്റ് ശതകം നേടി 118 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയാണ്. 8 റണ്‍സുമായി ട്രയോണ്‍ കെയിന്‍ ആണ് കെവിനു കൂട്ടായി ക്രീസിലുള്ളത്.
നാലാം ദിവസം അവസാനിക്കുമ്പോള്‍ 139 റണ്‍സ് ലീഡോടു കൂടി രണ്ടാം ഇന്നിംഗ്സില്‍ 319/7 എന്ന നിലയിലാണ് അയര്‍ലണ്ട്. മുഹമ്മദ് അമീര്‍ മൂന്നും മുഹമ്മദ് അബ്ബാസ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് നേടിയത് ഷദബ് ഖാനാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial