ഡു പ്ലെസിയില്ലാതെ ഏകദിനത്തിന് ദക്ഷിണാഫ്രിക്ക, കേശവ് മഹാരാജ് തിരിച്ചുവരുന്നു

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. 2018ന് ശേഷം ഇതാദ്യമായി കേശവ് മഹാരാജ് ഏകദിന ടീമില്‍ ഇടം കിട്ടിയപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയ്ക്ക് പിന്നാലെ ഇവിടെയും ഫാഫ് ഡു പ്ലെസി ഒഴിവാക്കപ്പെടുകയായിരുന്നു. ഫാഫിന് വിശ്രമം നല്‍കുകയാണെന്നാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിന്റെ വിശദീകരണം.

Squad: Quinton de Kock (c & wk), Temba Bavuma, David Miller, Kagiso Rabada, Andile Phehlukwayo, Tabraiz Shamsi, Lungi Ngidi, Beuran Hendricks, Heinrich Klaasen, Janneman Malan, Jon-Jon Smuts, Anrich Nortje, Lutho Sipamla, Keshav Maharaj, Kyle Verreynne

അടുത്ത ലോകകപ്പിനു മുമ്പ് യുവ താരങ്ങളെ പരീക്ഷിക്കുവാനുള്ള പരമ്പരയായിട്ടാണ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ പരമ്പരകളെ തങ്ങള്‍ കാണുന്നതെന്നാണ് ദക്ഷിണാഫ്രിക്കന്‍ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയത്.

Exit mobile version