കേരളം മികച്ച നിലയില്‍, അര്‍ദ്ധ ശതകങ്ങളുമായി രോഹന്‍ പ്രേമും ജലജ് സക്സേനയും

- Advertisement -

രാജസ്ഥാനുമായുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 232/3 എന്ന നിലയിലാണ്. രോഹന്‍ പ്രേം, ജലജ് സക്സേന എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനു കരുത്തേകിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ സഞ്ജു സാംസണും-സച്ചിന്‍ ബേബിയുമാണ് നിലയുറപ്പിച്ചിരുക്കുന്നത്. തിരുവനന്തപുരത്തെ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

രാഹുലിനു പകരം വിഷ്ണു വിനോദിനെയാണ് കേരളം രാജസ്ഥാനെതിരെ പരീക്ഷിച്ചത്. എന്നാല്‍ ആദ്യ ഓവറില്‍ തന്നെ വിഷ്ണുവിനെ കേരളത്തിനു നഷ്ടമായി. പങ്കജ് സിംഗിനാണ് വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 164 റണ്‍സാണ് ജലജ് സക്സേനയും രോഹന്‍ പ്രേമും ചേര്‍ന്ന് നേടിയത്. എന്നാല്‍ ഇരുവരെയും തുടരെ നഷ്ടമായത് കേരളത്തിനു തിരിച്ചടിയായി. 166/1 എന്ന നിലയില്‍ നിന്ന് 170/3 എന്ന നിലയിലേക്ക് കേരളം വീഴുകയായിരുന്നു.

രോഹന്‍ പ്രേം 86 റണ്‍സും ജലജ് സക്സേന 79 റണ്‍സും നേടിയാണ് പുറത്തായത്. 62 റണ്‍സാണ് സഞ്ജു-സച്ചിന്‍ ബേബി കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ ഇതുവരെ നേടിയിട്ടുള്ളത്. സച്ചിന്‍ ബേബി 38 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 25 റണ്‍സാണ് നേടി ക്രീസില്‍ നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement