കേരള വനിതകള്‍ക്ക് അത്യപൂര്‍വ്വ ജയം

- Advertisement -

ഗുണ്ടൂരിലെ ജെകെസി കോളേജ് ഗ്രൗണ്ടില്‍ അത്യപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ വിജയം കൊയ്ത് കേരള വനിതകള്‍. ബിസിസിഐയുടെ വനിത U-19 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് കേരള വനിതകള്‍ നാഗലാണ്ടിനെതിരെ ഈ വിജയം നേടിയത്. വെറും 2 റണ്‍സിനു നാഗലാണ്ടിനെ പുറത്താക്കിയ ശേഷം കേരളം ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി വിജയം ഉറപ്പിച്ചു. 17 ഓവറുകള്‍ ക്രീസില്‍ ചിലവഴിച്ച നാഗലാണ്ടിനു വേണ്ടി ഓപ്പണര്‍ മേനക മാത്രമാണ് ഒരു റണ്‍സ് കണ്ടെത്തിയത്. കേരളം എറിഞ്ഞ ഒരു എക്സ്ട്രാസും കൂട്ടിയാണ് നാഗലാണ്ടിന്റെ സ്കോര്‍ 2 ആയത്. 9 താരങ്ങള്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി.

കേരളത്തിനായി ക്യാപ്റ്റന്‍ മിന്നു മണി 4 ഓവറില്‍ റണ്ണൊന്നും വിട്ടുകൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തി. സൗരഭ്യ(2), സാന്ദ്ര സുരേന്‍, ബിബി സെബാസ്റ്റ്യന്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ച മറ്റു താരങ്ങള്‍. കേരളത്തിനായി അന്‍സു എസ് രാജു ആദ്യ പന്ത് ബൗണ്ടറി പായിച്ചു വിജയം കൊയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement