Sachin Baby Kerala

രഞ്ജി ട്രോഫി; കേരളം പൊരുതുന്നു, 6 വിക്കറ്റുകൾ നഷ്ടമായി

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം പരാജയം ഒഴിവാക്കാൻ പൊരുതുന്നു‌. ഇന്ന് അഞ്ചാം ദിനം ജമ്മി കാശ്മീർ ഉയർത്തിയ 399 എന്ന ലക്ഷ്യം പിന്തുടരുന്ന കേരളം ഇപ്പോൾ 184/6 എന്ന നിലയിലാണ്‌. ഇനിയും നാൽപ്പതോളം ഓവറുകൾ ബാക്കിയുണ്ട്. ഇന്ന് ഒരു സമനില എങ്കിലും മതി കേരളത്തിന് സെമിയിൽ എത്താൻ‌.

Kerala Ranji Trophy

ഇന്ന് രാവിലെ 2 വിക്കറ്റ് നഷ്ടത്തിൽ കളി ആരംഭിച്ച കേരളത്തിനായി സച്ചിൻ ബേബിയും നന്നായി ബാറ്റു ചെയ്തു. ക്ഷമയോടെ ബാറ്റു ചെയ്ത ഇരുവരും ആദ്യ സെഷനിൽ കാശ്മീർ ബൗളിംഗിനെ പ്രതിരോധിച്ചു. അക്ഷയ് ചന്ദ്രൻ 183 പന്തിൽ നിന്ന് 48 റൺസും സച്ചിൻ ബേബി 162 പന്തിൽ നിന്ന് 48 റൺസും എടുത്ത് പുറത്തായി‌.

ജലജ് സക്സേന 18, സാർവതെ 8 എന്നിവരും പെട്ടെന്ന് മടങ്ങി. ഇപ്പോൾ 5 റൺസുമായി സൽമാൻ നിസാറും റൺ ഒന്നും എടുക്കാതെ മുഹമ്മദ് അസറുദ്ദീനും ആണ് ക്രീസിൽ ഉള്ളത്.

Exit mobile version