Kerala Ranji jalaj

രഞ്ജി ട്രോഫി, ഗുജറാത്തിന് 5 വിക്കറ്റുകൾ നഷ്ടം!! കേരളം പൊരുതുന്നു

രഞ്ജു ട്രോഫി സെമി ഫൈനലിൽ കേരളവും ഗുജറാത്തും തമ്മിലുള്ള മത്സരം ആവേശകരമാകുന്നു. ഇന്ന് നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഗുജറാത്ത് 324-6 എന്ന നിലയിൽ ആണ്‌. ഗുജറാത്തിന് ഇന്ന് ആദ്യ സെഷനിൽ 4 വിക്കറ്റുകൾ നഷ്ടമായി. ഇതിൽ മൂന്ന് വിക്കറ്റുകളും ജലജ് സക്സേന ആണ് വീഴ്ത്തിയത്. അവർ കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 132 റൺസ് പിറകിലാണ് ഗുജറാത്ത് ഇപ്പോൾ ഉള്ളത്.

33 റൺസ് എടുത്ത മനാൻ ആദ്യ ജലജിന് മുന്നിൽ എൽ ബി ഡബ്ല്യു ആയി. 148 എടുത്ത ഓപ്പണർ പഞ്ചൽ സക്സേനയുടെ പന്തിൽ ബൗൾഡ് ആയി. പിന്നാലെ ഉർവിൽ പട്ടേലിനെയും സക്സേന പുറത്താക്കി. ഉർവിൽ 25 റൺസ് ആണ് നേടിയത്.

ലഞ്ചിന് തൊട്ട് മുമ്പ് ന്യൂബോൾ എടുത്തപ്പോൾ നിധീഷ് ഹേമങ് പട്ടേലിനെ (27) പുറത്താക്കി‌.

ഇപ്പോൾ 2 റൺസുമായി ഗജയും 14 റൺസുമായി ജയ്മീതും ആണ് ക്രീസിൽ ഉള്ളത്.

Exit mobile version