
കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച. ബംഗാളിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 360 റണ്‍സ് പിന്തുടര്‍ന്ന കേരളം ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സിനു ഓള്‍ഔട്ട് ആയി. ഫോളോ ഓണിനു വിധേയരായ കേരളം രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട പ്രകടനത്തിലൂടെ 134 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 40 റണ്‍സ് നേടി ശിവ ഗണേഷ് പുറത്തായപ്പോള്‍ 54 റണ്‍സുമായി വത്സല്‍, 26 റണ്‍സ് നേടി അക്ഷയ് മനോഹര്‍ എന്നിവരാണ് ക്രീസില്‍. ഒരു ദിവസം ശേഷിക്കെ ബംഗാളിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാള്‍ 132 റണ്‍സ് പിന്നിലാണ് കേരളം ഇപ്പോളും.
ബംഗാളിനായി ആദ്യ ഇന്നിംഗ്സില്‍ ദിബ്യ 110 റണ്‍സ് നേടി. കേരളത്തിന്റെ വിന്ല ടിഎസ് അഞ്ച് വിക്കറ്റും അരവിന്ദ് രാജേഷ് മൂന്ന് വിക്കറ്റും നേടി. കേരളം ആദ്യ ഇന്നിംഗ്സില്‍ 73.4 ഓവറുകള്‍ നേരിട്ട ശേഷമാണ് 94 റണ്‍സിനു ഓള് ഔട്ട് ആയത്. 20 റണ്‍സ് നേടിയ അക്ഷയ് മനോഹര്‍ ആണ് ടോപ് സ്കോറര്‍. ബംഗാളിനു വേണ്ടി കരണ്‍ നാലും, അക്ഷയ് പാണ്ഡേ മൂന്നും വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial