വിജയ് മെര്‍ച്ചന്റ് ട്രോഫി, കേരള ടീം പ്രഖ്യാപിച്ചു

- Advertisement -

ഡിസംബര്‍ 1 മുതല്‍ 21 വരെ ഹൈദ്രാബാദില്‍ നടക്കുന്ന വിജയ് മെര്‍ച്ചന്റ് ട്രോഫി U-16 മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചത്. വരുണ്‍ നായനാര്‍ ടീമിനെ നയിക്കും. കിരണ്‍ സാഗറിനാണ് ഉപനായക പദവി. ശശിധരന്‍ പണിക്കരാണ് ടീമിന്റെ കോച്ച്

ഡിസംബര്‍ 1നു ഹൈദ്രാബാദുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്നുള്ള മത്സരങ്ങളില്‍ കേരളം തമിഴ്നാട്(ഡിസംബര്‍ 5), ആന്ധ്ര(ഡിസംബര്‍ 10), ഗോവ(14), കര്‍ണ്ണാടക(19) എന്നീ ടീമുകളെ നേരിടും. മത്സരങ്ങളെല്ലാം തന്നെ ത്രിദിന മത്സരങ്ങളാണ്.

ടീം: വരുണ്‍ നായനാര്‍, നിര്‍മ്മല്‍ ജൈമോന്‍, അക്ഷയ് ടികെ, കിരണ്‍ സാഗര്‍, അകിന്‍ സത്താര്‍ ഒമര്‍ അബുബക്കര്‍, ആര്യന്‍ കടൂരിയ, അല്‍ബിന്‍ ബിനു, നിഖില്‍ എം, ഹരിപ്രസാദ്, രോഹന്‍ നായര്‍, ശ്രീനാഥ് വി എസ്, രെഹാന്‍ സായി, എബി ബിജു, മുഹമ്മദ് ഹനി പറക്കോടന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement