
അടുത്ത ഡൊമസ്റ്റിക് സീസണിൽ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരളത്തിന് വേണ്ടി കളിച്ചേക്കും. റോബിൻ ഉത്തപ്പക്ക് വേറെ ഒരു സംസഥാനത്തിനു വേണ്ടി കളിക്കാൻ കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നൽകിയതോടെയാണ് കേരളത്തിന് വേണ്ടി കളിയ്ക്കാൻ ഉത്തപ്പക്ക് അവസരമൊരുങ്ങുന്നത്.
2002-03 സീസണില്‍ കര്‍ണ്ണാടകയ്ക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മുൻ ഇന്ത്യൻ താരം ഉത്തപ്പ 2016-17 സീസണിൽ വളരെ കുറച്ച് രഞ്ജി മത്സരങ്ങൾ മാത്രമാണ് ഉത്തപ്പക്ക് കളിക്കാൻ സാധിച്ചത്. 15ലധികളം സീസണുകളില്‍ കര്‍ണ്ണാടകത്തിനായി തിളങ്ങിയ താരത്തിനു കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.
2007ൽ ടി20 വേൾഡ് കപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു ഉത്തപ്പ. ഡേവിഡ് വാട്മോറിന്റെ കീഴിൽ അടുത്ത സീസൺ കളിക്കാനിറങ്ങുന്ന കേരളത്തിന് ഉത്തപ്പയുടെ വരവ് സഹായകരമാവും എന്നാണ് പ്രതീക്ഷ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial