
ആലപ്പുഴ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കൂച്ച് ബെഹാര്‍ ട്രോഫി U-19 ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു തോല്‍വി. ഒരിന്നിംഗ്സിനും 29 റണ്‍സിനുമാണ് കേരളം പരാജയം ഏറ്റുവാങ്ങിയത്. ബംഗാളിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 360 പിന്തുടര്‍ന്ന കേരളം ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സിനു ഓള്‍ഔട്ട് ആയതാണ് തിരിച്ചടിയായത്. ഫോളോ ഓണ്‍ ചെയ്യാന്‍ വിധിക്കപ്പെട്ട കേരളം രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഇന്നിംഗ്സിനെക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബംഗാളിനെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ സാധിക്കാതെ 237 റണ്‍സിനു ഓള്‍ഔട്ട് ആയി. മത്സരത്തില്‍ ബോണ്‍സ് പോയിന്റ് സഹിതം 7 പോയിന്റാണ് ബംഗാളിനു ലഭിച്ചത്.
ആദ്യ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ആണ് രണ്ടാം ഇന്നിംഗ്സിലും ബംഗാളിനായി തിളങ്ങിയത്. രണ്ടാം ഇന്നിംഗ്സില്‍ 5 വിക്കറ്റാണ് കരണ്‍ സ്വന്തമാക്കിയത്. കേരള നിരയില്‍ 62 റണ്‍സ് നേടിയ വത്സല്‍ ആണ് ടോപ് സ്കോറര്‍. ശിവ ഗണേഷ്(40), അക്ഷയ് മനോഹര്‍(37), അഖില്‍ സ്കറിയ(30) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
ബംഗാളിനായി ആദ്യ ഇന്നിംഗ്സില്‍ ദിബ്യ(110) ശതകം നേടിയിരുന്നു. സൗരവ് പോള്‍(81), അഭിജീത്(44), ആരിഫ് അന്‍സാരി(40) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗാള്‍ 360 റണ്‍സ് നേടിയത്.
സ്കോര്‍
ബംഗാള്‍:360
കേരളം:94, 224
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial