കോട്ടയം സിഎംഎസ് കോളേജില്‍ കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ബി ക്ലാസ് ഗ്രൗണ്ട് നിര്‍മ്മിക്കും

കേരള ക്രിക്കറ്റ് അസോസ്സിയേഷനും കോട്ടയം സിഎംഎസ് കോളേജും തമ്മില്‍ പുതിയ സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് ധാരണ. കേരള ക്രിക്കറ്റ് അസോസ്സിയേഷന്റെ കോട്ടയത്തെ ബി ക്ലാസ് ഗ്രൗണ്ട് എന്ന നിലയില്‍ സിഎംഎസ് കോളേജില്‍ നിര്‍മ്മിക്കുന്ന സൗകര്യത്തിന് വേണ്ടി കോളേജ് അധികാരികളുമായി MOU അടിസ്ഥാനത്തിലാണ് ധാരണയായിരിക്കുന്നത്.

കേരളത്തിലെ വിവിധ കോളേജുകളില്‍ ഇപ്രകാരം കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഗ്രൗണ്ടുകള്‍ നിര്‍മ്മിച്ച് പരിപാലിച്ച് വരുന്നുണ്ട്. തുമ്പ സെയിന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടില്‍ രഞ്ജി മത്സരങ്ങള്‍ വരെ നടത്തി വരുകയാണ്.

ഈ വിവരം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ തന്നെയാണ് അറിയിച്ചത്.