കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ സൗജന്യ വാക്സിനേഷന്‍ നല്‍കുവാനൊരുങ്ങുന്നു

വരുന്ന ക്രിക്കറ്റ് സീസണിന് മുമ്പ് അസോസ്സിയേഷന്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും സൗജന്യം വാക്സിന്‍ നല്‍കുവാന്‍ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍. കളിക്കാര്‍ക്കും അമ്പയര്‍മാര്‍ക്കും കോച്ചുമാര്‍ക്കും സ്കോറര്‍മാര്‍ക്കും ജില്ല അസോസ്സിയേഷന്‍ ജീവനക്കാര്‍ക്കും സൗജന്യമായി വാക്സിന്‍ കൊടുക്കുവാനാണ് തീരുമാനം.

പ്രാദേശികമായി ആശുപത്രികളുമായി കരാറിലെത്തി സൗജന്യ വാക്സിനേഷനുകള്‍ക്കുള്ള സൗകര്യം ഒരുക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന എമര്‍ജന്റ് അപെക്സ് കൗണ്‍സിൽ യോഗത്തിലുള്ള തീരുമാനം.