U-23 ഏകദിന ടൂര്‍ണ്ണമെന്റ് കേരളം സെമിയില്‍

ബിസിസിഐയുടെ അണ്ടര്‍ 23 ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്ന കേരളം. ടീം രാജസ്ഥാനെതിരെയാണ് കേരളം 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയ കേരളത്തിനു വേണ്ടി ഡാരില്‍ എസ് ഫെരാരിയോ 84 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രോഹന്‍ എസ് കുന്നുമ്മല്‍(40), നായകന്‍ സല്‍മാന്‍ നിസാര്‍(42) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. രാജസ്ഥാനു വേണ്ടി കെഎസ് ശര്‍മ്മ നാല് വിക്കറ്റുമായി ബൗളര്‍മാരില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനറങ്ങിയ രാജസ്ഥാനു ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 140 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം അതേ സ്കോറില്‍ ഓപ്പണര്‍മാരായ എംഎന്‍ സിംഗ്(60), അഭിജിത്ത് തോമര്‍(75) എന്നിവര്‍ പുറത്തായത് ടീമിനു തിരിച്ചടിയായി. മികച്ച നിലയായ 140/0 എന്ന നിലയില്‍ നിന്ന് 148/3 എന്ന് സ്കോറിലേക്കും പിന്നീട് 228 റണ്‍സിനു രാജസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

കേരളത്തിനായി ഫാബിദ് അഹമ്മദ് മൂന്നും ഫനൂസ് രണ്ട് വിക്കറ്റം നേടി. ജമ്മു കാശ്മീരിനെ തകര്‍ത്ത് സെമിയില്‍ കടന്ന ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version