രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച വിജയം. ഇന്ന് ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചപ്പോള്‍ കേരളം 29 റൺസ് ഒരു വിക്കറ്റിൽ നേടി വിജയം കുറിച്ചു. ഗോവ ആദ്യ ഇന്നിംഗ്സിൽ 355 റൺസ് നേടിയപ്പോള്‍ 526/9 എന്ന സ്കോറാണ് കേരളം ഒന്നാം ഇന്നിംഗ്സിൽ നേടിയത്.
കേരളത്തിനായി അഭിഷേക് ജി നായരും സച്ചിന്‍ ബേബിയുമാണ് ഓപ്പണിംഗിനിറങ്ങിയത്. ബേബിയെ നഷ്ടമായ ശേഷം അഭിഷേക് 19 റൺസും സൽമാന്‍ നിസാര്‍ 9 റൺസും നേടി കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു.