
റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിന്റെ സെമി ഫൈനലില്‍ കടന്ന് കെന്റും യോര്‍ക്ക്ഷയറും. ഇന്നലെ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ കെന്റ് നോട്ടിംഗംഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ എസെക്സിനെ മറികടന്നാണ് യോര്ക്ക്ഷയറ് തങ്ങളുടെ സെമി സ്ഥാനം ഉറപ്പാക്കിയത്. കെന്റിനു വേണ്ടി ഹീനോ കുന്(124*), ഡാനിയേല്‍ ബെല്‍-ഡ്രുമ്മണ്ട്(79), ജോ ഡെന്‍ലി(52*) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ 9 വിക്കറ്റ് ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റഅ ചെയ്ത നോട്ടിംഗംഷയര് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് നേടി. സ്റ്റീവന്‍ മുല്ലാനീ(90), ലൂക്ക് ഫ്ലെച്ചര്‍(53*) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. കെന്റിനു വേണ്ടി ഹാരി പോഡ്മോര് 4 വിക്കറ്റ് നേടി.
രണ്ടാം ക്വാര്‍ട്ടറില്‍ എസെക്സിനെതിരെ 25 റണ്‍സിന്റെ വിജയമാണ് യോര്‍ക്ക്ഷയര്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്ഷയര്‍ 5/2 എന്ന നിലയില്‍ നിന്ന് ഗാരി ബല്ലാന്‍സ്(91), ജാക്ക് ലീനിംഗ്(57), ടിം ബ്രെസ്നന്(41) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 259/7 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. എസെക്സിനു 49.1 ഓവറില്‍ 234 റണ്‍സിനു ഓള്‍ഔട്ട് ആയി. ആഡം വീറ്റര്‍ 78 റണ്‍സ് നേടി എസെക്സിന്റെ ടോപ് സ്കോറര്‍ ആയി.
നീല്‍ വാഗ്നര്‍(35), വരുണ്‍ ചോപ്ര(37) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. സ്റ്റീവന്‍ പാറ്റേര്‍സണ്‍ യോര്‍ക്ക്ഷയറിനു വേണ്ടി 4 വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
