നാലാം നമ്പറില്‍ ബാറ്റിംഗ് തുടരാന്‍ ആഗ്രഹം: സര്‍ഫ്രാസ്

- Advertisement -

പാക്കിസ്ഥാനു വേണ്ടി നാലാം നമ്പറില്‍ തുടര്‍ന്നും ബാറ്റ് ചെയ്യുന്നതിനെ താന്‍ ഉറ്റുനോക്കുന്നു എന്ന് പറഞ്ഞ് സര്‍ഫ്രാസ് അഹമ്മദ്. സ്കോട്‍ലാന്‍ഡിനെതിരെ ടി20 മത്സരങ്ങളില്‍ പാക് നായകന്‍ നാലാം നമ്പറില്‍ ഇറങ്ങിയിരുന്നു. ഷൊയ്ബ് മാലിക്കുമായി ചേര്‍ന്ന് ടീമിനു വേണ്ടി നിര്‍ണ്ണായക സ്കോറുകള്‍ നേടാന്‍ ഈ പൊസിഷനില്‍ നിന്ന് സര്‍ഫ്രാസിനു കഴിഞ്ഞിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ താന്‍ ഇനിയും ഈ സ്ലോട്ടില്‍ ഇറങ്ങുവാന്‍ ആഗ്രഹിക്കുന്നു എന്ന് സര്‍ഫ്രാസ് സൂചിപ്പിച്ചിട്ടുണ്ട്.

സിംബാബ്‍വേയിലെ ത്രിരാഷ്ട്ര പരമ്പരയിലും ഇത് തുടരുവാനാണ് ആഗ്രഹമെന്നാണ് താരം പറഞ്ഞത്. പാക് കോച്ച് മിക്കി ആര്‍തര്‍ ആണ് സര്‍ഫ്രാസിനെ നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ സമ്മതിപ്പിച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement