ഷെല്‍ഡണ്‍ കോട്രലിന്റെ പരിക്ക്, യോഗ്യത മത്സരങ്ങളില്‍ കീമോ പോള്‍ പകരക്കാരന്‍

ഷെല്‍ഡണ്‍ കോട്രെലിനു പകരം കീമോ പോളിനെ വിന്‍ഡീസ് സ്ക്വാഡില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം അംഗീകരിച്ച് ഐസിസി ഈവന്റ് ടെക്നിക്കല്‍ കമ്മിറ്റി. യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിനിടെയാണ് ഷെല്‍ഡണ് പരിക്കേറ്റത്. പേശിവലിവ് മൂലം പുറത്ത് പോകേണ്ടി വന്ന താരത്തെ പിന്നീട് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ല എന്ന് വിധിയെഴുതുകയായിരുന്നു.

2016ല്‍ ലോകകപ്പ് ചാമ്പ്യന്മാരായ U-19 വെസ്റ്റിന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു ഈ താരം. ഇതു വരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറ്റം നടത്തുവാന്‍ താരത്തിനു സാധിച്ചിട്ടില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച വെസ്റ്റിന്‍ഡീസിന്റെ എതിരാളികള്‍ നാളെ അയര്‍ലണ്ട് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial