മൂന്നാം ടെസ്റ്റ് ടീമിലേക്ക് കീമോ പോള്‍

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് ടീമിലേക്ക് കീമോ പോളിനെ ഉള്‍പ്പെടുത്തി വിന്‍ഡീസ്. ബോര്‍ബഡോസില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഷിമ്രണ്‍ ഹെറ്റ്മ്യറിനു വിശ്രമം നല്‍കി പകരം കീമോ പോളിനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പനി പിടിച്ച താരത്തിനു ബംഗ്ലാദേശ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി പൂര്‍ണ്ണ വിശ്രമം നല്‍കുവാനാണ് ടീമിന്റെ ഈ തീരുമാനം.

വിന്‍ഡീസിന്റെ ഭാവി പരിപാടികളിലെ സുപ്രധാന താരമാണ് ഷിമ്രണ്‍ എന്നാണ് വിന്‍ഡീസ് കോച്ച് സ്റ്റുവര്‍ട് ലോ പറഞ്ഞത്. താരത്തിനു പൂര്‍ണ്ണാരോഗ്യവാനാകാനുള്ള സമയം നല്‍കുകയാണ് ഇപ്പോള്‍ ചെയ്തതെന്നും ലോ പറഞ്ഞു.

വിന്‍ഡീസിനു വേണ്ടി ടെസ്റ്റ് കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ച താരമാണ് കീമോ പോള്‍. മൂന്നാമത്തെ ടെസ്റ്റ് കഴിഞ്ഞ് വിന്‍ഡീസിനു ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20കളുമാണ് കളിക്കാനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement