Site icon Fanport

ഇവരെ പുറത്താക്കുക: കെവിന്‍ പീറ്റേര്‍സണ്‍

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേര്‍സണ്‍ ഇംഗ്ലണ്ട് ടീമില്‍ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നു. ശ്രീലങ്കന്‍ പര്യടനത്തിനു ഇംഗ്ലണ്ട് ഒരുങ്ങുമ്പോള്‍ ഈ രണ്ട് താരങ്ങളെ പുറത്താക്കണമെന്നാണ് കെപിയുടെ ആവശ്യം. ഓപ്പണര്‍ കീറ്റണ്‍ ജെന്നിംഗ്സിനെയും സ്റ്റുവര്‍ട് ബ്രോഡിനെയുമാണ് ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് പരിഗണിക്കരുതാത്തതെന്നാണ് പീറ്റേര്‍സണിന്റെ അഭിപ്രായം.

അലിസ്റ്റര്‍ കുക്ക് വിരമിച്ചതിനെത്തുടര്‍ന്ന് കീറ്റണ്‍ ജെന്നിംഗ്സിനു വീണ്ടും അവസരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. താരത്തിനു ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് പോള്‍ ഫാര്‍ബ്രേസിന്റെ പിന്തുണയും ഉണ്ട്. ജെന്നിംഗ്സിനു ബാറ്റ് ചെയ്യാനെ അറിയില്ല, എന്നോട് ക്ഷമിക്കൂ എന്നാണ് കെപി ഒരു ചാനലിനോട് പറഞ്ഞത്. കുക്കിന്റെ അഭാവത്തില്‍ ഓപ്പണിംഗ് ആവും ഇംഗ്ലണ്ടിന്റെ അടുത്ത വലിയ തലവേദനയെന്നും പീറ്റേര്‍സണ്‍ പറഞ്ഞു.

സ്റ്റുവര്‍ട് ബ്രോഡ് എവേ ടൂറുകളില്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ പുറത്തെടുക്കാറില്ലെന്ന് പറഞ്ഞ കെവിന്‍ പീറ്റേര്‍സണ്‍ താരത്തിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് പരിതാപകരമാണെന്നും പറഞ്ഞു. ഉപഭൂഖണ്ഡത്തില്‍ കളിച്ച 10 ടെസ്റ്റില്‍ നിന്ന് ബ്രോഡ് വെറും 20 വിക്കറ്റാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് നാളായി താരം ഒട്ടും ഫോമിലല്ലെന്നും ആഷസിലും താരത്തിന്റെ പ്രകടനം നിരാശാജനകമാണെന്നാണ് പറഞ്ഞത്.

Exit mobile version