Img 20250521 Wa0145

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 : കോട്ടയത്തിനെതിരെ കൊല്ലത്തിന് അഞ്ച് വിക്കറ്റ് വിജയം

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കോട്ടയത്തെ തോല്പിച്ച് കൊല്ലം. മഴ മൂലം 14 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കൊല്ലത്തിൻ്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത കോട്ടയം 13.1 ഓവറിൽ 80 റൺസിന് ഓൾ ഔട്ടായി. 21 റൺസെടുത്ത ഡോണി അഗസ്റ്റിനും 17 റൺസെടുത്ത ക്യാപ്റ്റൻ കെ എൻ ഹരികൃഷ്ണനും മാത്രമാണ് കോട്ടയത്തിന് വേണ്ടി തിളങ്ങിയത്. കൊല്ലത്തിന് വേണ്ടി അജയഘോഷും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റ് വീതവും രഞ്ജു കോശി രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ഒരോവർ ബാക്കി നില്ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 24 റൺസെടുത്ത ടി എസ് വിനിലും 21 റൺസെടുത്ത രഞ്ജു കോശിയുമാണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. അദ്വൈത് പ്രിൻസ് 22 റൺസെടുത്തു. കോട്ടയത്തിന് വേണ്ടി അഖിൽ സജീവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അജയഘോഷാണ് പ്ലെയർ ഓഫ് ദി മാച്ച്.

Exit mobile version