ലഞ്ചിനു രണ്ടോവര്‍ മുമ്പ് പുറത്തായി ക്രെയിഗ് ബ്രാത്‍വൈറ്റ്

- Advertisement -

സെയിന്റ് ലൂസിയ ടെസ്റ്റില്‍ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടമായി വിന്‍ഡീസ്. 2/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 25 ഓവറില്‍ നിന്ന് 63 റണ്‍സ് കൂടി നേടുകയായിരുന്നു. ലഞ്ചിനു രണ്ട് ഓവര്‍ ശേഷിക്കെയാണ് ബ്രാ‍ത്‍വൈറ്റിന്റെ വിക്കറ്റ് വിന്‍ഡീസിനു നഷ്ടമായത്. 22 റണ്‍സാണ് താരം നേടിയത്. കസുന്‍ രജിതയ്ക്കാണ് വിക്കറ്റ്.

ഡെവണ്‍ സ്മിത്ത് 29 റണ്‍സും കീറണ്‍ പവല്‍ 3 റണ്‍സുമായി വിന്‍ഡീസിനു വേണ്ടി ക്രീസില്‍ നില്‍ക്കുന്നത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനു 188 റണ്‍സ് പിന്നിലായാണ് വിന്‍ഡീസ് നിലവില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement