Picsart 22 11 01 14 52 46 134

കാർത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് ദ്രാവിഡ്

ദക്ഷിണാഫ്രിക്കക്ക് എതിരായ മത്സരത്തിന് ഇടയിൽ പരിക്കേറ്റ കാർത്തിക് ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തി എന്ന് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നും ദ്രാവിഡ് പറഞ്ഞു.

കാർത്തിക് ഇന്ന് വളരെ നന്നായാണ് പരിശീലന ഗ്രൗണ്ടിൽ ഉണ്ടായിരുന്നത് എന്ന് ദ്രാവിഡ് പറഞ്ഞു. നിർഭാഗ്യവശാൽ ഒരു ബൗൺസർ എടുക്കാൻ ചാടിയപ്പോൾ ആണ് കാർത്തികിന് നടുവേദന ഉണ്ടായത്. പക്ഷെ ചികിത്സയിൽ കാര്യങ്ങൾ മെച്ചപ്പെട്ടു. കോച്ച് പറഞ്ഞു.

ബംഗ്ലാദേശിനെതിരെ കാർത്തി ഇറങ്ങുമോ എന്ന് ഉറപ്പായിട്ടില്ല എന്നും ടീം തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ ആരോഗ്യ സ്ഥിരിതി ഒന്നു കൂടെ വിലയിരുത്തും എന്നം അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version