സാഹയ്ക്ക് പകരക്കാരന്‍ കാര്‍ത്തിക്കോ?

- Advertisement -

പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹയ്ക്ക് പകരം അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തുമെന്ന് സൂചന. പകരക്കാരനെ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാഹയ്ക്ക് പകരം ടീമിലെത്തുവാന്‍ ഏറെ സാധ്യത ദിനേശ് കാര്‍ത്തിക്കിനാണെന്നാണ് വിലയിരുത്തല്‍. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കളിക്കുമ്പോളാണ് സാഹയ്ക്ക് പരിക്കേറ്റത്.

താരം ഇപ്പോള്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ്. വിരാട് കോഹ്‍ലിയ്ക്ക് പകരം അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. സാഹയ്ക്ക് പരിക്കേറ്റുവെങ്കിലും ഇതുവരെ പകരക്കാരനെ നിയമിക്കാത്തതിനാല്‍ സാഹയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരം തന്നെ ചിലപ്പോള്‍ കളിച്ചേക്കുമെന്നുമുള്ള വാര്‍ത്തകള്‍ വന്നിരിന്നുവെങ്കിലും സാഹ തന്നെ പറഞ്ഞത് തനിക്ക് പൂര്‍ണ്ണമായി ഇതിന്മേല്‍ ഒന്നും കൂടുതലായി പറയാനാകില്ലെന്നാണ്.

ബിസിസിഐ മെഡിക്കല്‍ ടീമാവും അന്തമി തീരുമാനമെടുക്കുകയെന്നാണ് സാഹയുടെ അഭിപ്രായം. പാര്‍ത്ഥിവ് പട്ടേലാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement