തകര്‍ച്ചയില്‍ നിന്ന് കരകയറി നമ്മ ഷിമോഗാസിനു 4 വിക്കറ്റ് ജയം

ബെംഗളൂരു ബ്ലാസ്റ്റേഴ്സ് നേടിയ 142 റണ്‍സ് പിന്തുടര്‍ന്ന നമ്മ ഷിമോഗയ്ക്ക് 4 വിക്കറ്റ് വിജയം. ഒരു ഘട്ടത്തില്‍ 17/3 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ അബ്ദുള്‍ മജീദ്, അനിരുദ്ധ ജോഷി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. ഒരോവര്‍ ശേഷിക്കേ ടീമിനെ വിജയത്തിലേക്ക് എത്തിച്ച അനിരുദ്ധ തന്നെയാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു സമാനമായ അവസ്ഥയില്‍ നിന്നാണ് പൊരുതി 142 റണ്‍സ് നേടിയത്. 23/3 എന്ന നിലയില്‍ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ മടങ്ങിയപ്പോള്‍ മധ്യനിരയില്‍ മഞ്ജേഷ് റെഡ്ഢി(37), പവന്‍ ദേഷ്പാണ്ഡേ(47), രാജൂ ഭട്കല്‍(28*) എന്നിവരുടെ ബാറ്റിംഗ് ടീം സ്കോര്‍ 142ല്‍ എത്തിക്കുവാന്‍ സഹായിച്ചു. 3 വിക്കറ്റുമായി ആതിഥ്യ സോമണ്ണ, രണ്ട് വിക്കറ്റ് നേടിയ പ്രദീപ് എന്നിവരാണ് ഷിമോഗയ്ക്കായി തിളങ്ങിയത്.

മറുപിട ബാറ്റിംഗിനിറങ്ങിയ ഷിമോഗയ്ക്കായി അനിരുദ്ധ ജോഷി 27 പന്തിലാണ് തന്റെ വെടിക്കെട്ട് അര്‍ദ്ധ ശതകം നേടിയത്. 6 ബൗണ്ടറിയും 3 സിക്സും അടങ്ങിയ ഇന്നിംഗ്സിനു ഒടുവില്‍ 54 റണ്‍സുമായി താരം പുറത്താകാതെ നിന്നു. അബ്ദുള്‍ മജീദ് (40) നിര്‍ണ്ണായകമായ രണ്ട് കൂട്ടുകെട്ടില്‍ പങ്കാളിയായി വിജയത്തില്‍ പങ്കു വഹിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial