primus mobile
primus mobile

കര്‍ണ്ണാടകയ്ക്ക് പുതിയ കോച്ചുമാര്‍

യേരേ ഗൗഡയെയും ശ്രീനാഥ് അരവിന്ദിനെയും പുതിയ കോച്ചായി പ്രഖ്യാപിച്ച് കര്‍ണ്ണാടക. ശ്രീനാഥ് അരവിന്ദ് ബൗളിംഗ് കോച്ചായും ഗൗഡ് ബാറ്റിംഗ് കോച്ചായുമാവും പ്രവര്‍ത്തനമാരംഭിക്കുക. കഴിഞ്ഞ വര്‍ഷമാണ് ലെഫ്റ്റ് ആം പേസര്‍ ശ്രീനാഥ് അരവിന്ദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റിട്ടയര്‍ ചെയ്തത്. 56 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ നിന്ന് 186 വിക്കറ്റ് അരവിന്ദ് നേടിയിട്ടുണ്ട്. 2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കായി ഏക ടി20 മത്സരത്തിലും ശ്രീനാഥ് അരവിന്ദ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്നു അരവിന്ദ്.

യേര ഗൗഡ് 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന്റെ അനുഭവസമ്പത്തുമായാണ് എ്തതുന്നത്. 2012ല്‍ റിട്ടയര്‍ ചെയ്യുന്നതിനു മുമ്പ് 7000ലധികം റണ്‍സു നേടിയ താരം പത്ത് വര്‍ഷത്തോളം റെയില്‍വേസ് ടീമിലെ അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial